സമൂഹം

സമൂഹം ഒരിയ്ക്കൽ എന്നോട് പറഞ്ഞു 'നിനക്ക് ഇഷ്ടമല്ലാത്തത് ഞങ്ങൾക്ക് ഇഷ്ടമാണ്, നിന്റെ ഇഷ്ടം ഞങ്ങളുടെ വെറുപ്പാണ്, നിന്റെ ലക്ഷ്യങ്ങൾ ഞങ്ങൾക്ക് തമാശയാണ് ' നിന്റെ കാൽപാടുകൾ തുടരാൻ ഞങ്ങൾക്കാവില്ല കാരണം ഞങ്ങൾ ഒരു വിരോധമാണ് '
പിന്നീട്‌ ഒരിയ്ക്കൽ സമൂഹം എന്നോട് പറഞ്ഞു നിന്റെ ഇഷ്ടങ്ങൾ ഞങ്ങളുടെ ഇഷ്ടങ്ങളാണ് നിന്റെ ലക്ഷ്യങ്ങൾ ഞങ്ങളുടേത് കൂടിയാണ്, നിന്റെ കാൽപാടുകൾ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു കാരണം ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.
എന്തുകൊണ്ടായിരിക്കും, അടിമപ്പെട്ടിരിക്കുന്നവന് സമൂഹം തരുന്ന അടിമത്വം സ്വയം സൃഷ്ടി മാത്രമാണ്, എല്ലാം വെറുപ്പായി കാണുമ്പോൾ ആ വെറുപ്പിന്റെ പ്രതിഫലനം തിരിച്ചു കിട്ടുന്നത് സമൂഹത്തിലൂടെ ആയിരിക്കും,
നിന്റെ കണ്ണുകളിൽ കാണുന്ന തിളക്കം, നാളെയുടെ പ്രത്യാശയുടെ സ്നേഹത്തിന്റെ, സ്വപ്നങ്ങളുടെ പ്രകാശമാവുമ്പോൾ കാണുന്ന ലോകമാണ് യഥാർത്ഥ സമൂഹം.
വെറുപ്പിന്റെ, വേർതിരിവിന്റെ രാഷ്ട്രിയം പറയുന്നവർ ഉണ്ടായിരിക്കാം, ഒരറ്റതെ ആ കണ്ണിയിൽ പെടാതെ പോയാൽ കിട്ടുന്നതാണ് യഥാർത്ഥ ഇന്നിന്റെ ജീവിതം.

Comments

Popular Posts