അച്ഛന്റെ ഓർമ്മ
അച്ഛന്റെ ഓർമ അന്ന് രാവിലെ അച്ഛന്റെ കൂടെയാണ് യാത്ര, സ്കൂട്ടറിന് പിറകിൽ അച്ഛനെ ഇരുത്തി, അച്ഛന് പിറകിൽ ഇരിക്കുന്നത് അത്ര സൗകര്യമല്ല എങ്കിലും ചില അത്യാവശ്യ സന്ദർഭങ്ങളിൽ സ്കൂട്ടർ യാത്രയാണ് പ്രിയം ' മിതമായി മാത്രം സംസാരിക്കുന്ന അത്യാവശ്യം എന്ന് തോന്നിയാൽ മാത്രം അഭിപ്രായം പറയുന്ന പ്രകൃതം അതായിരുന്നു അച്ഛൻ
അച്ഛനെയും പിറകിൽ ഇരുത്തിയുള്ള യാത്ര ബോറടി ആണെങ്കിലും, അച്ഛൻ പിറകിൽ ഉണ്ട്എന്ന് ഉള്ളത് ഒരു സമാധാനവും സുരക്ഷിത ബോധവുമായിരുന്നു, പിറകിൽ ബസ്സ് വന്നു ഹോൺ അടിക്കുമ്പോൾ സൈഡ് കൊടുക്ക് സൈഡ് കൊടുക്ക് എന്ന് വെപ്രാളത്തോടെ അച്ഛൻ പറയും, ചിലപ്പോൾ കലി വരുമെങ്കിലും അതിന് മറുപടി പറയാറില്ല, അതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് ഒരുപക്ഷെ നമ്മൾ ഒരു അച്ഛൻ ആവുമ്പോൾ മാത്രമേ അറിയൂ.
യാത്രക്കിടെ മിക്കവാറും ഒരു ചായ കുടിക്കുന്ന പതിവുണ്ട്, അച്ഛന് എന്നും പ്രിയപ്പെട്ട പൊറാട്ട പിന്നെ ഒരു കട്ടൻ അത് മതി.
ഞാൻ അച്ഛന്റെ മുഖത്ത് അതികം അതികം നോക്കാറില്ല, എങ്കിലും ചില സന്ദർഭങ്ങളിൽ ഞാൻ ഒന്ന് കണ്ണോടിക്കും, ഒരു നോട്ടം അത് മതി ഒന്ന് മനസ് നിറയാഞ്ഞും പിന്നെ പറയാതെ പറഞ്ഞതൊക്കെ അച്ഛന്റെ ഭാവങ്ങളിൽ നിന്ന് ഒപ്പിയെടുക്കാനും.
വർഷങ്ങൾ കഴിഞ്ഞു ഇന്ന് സ്കൂട്ടറിന് പിറകിൽ ഇരിക്കാനും' ആ നേർത്ത കൈവിരലുകൾ കൊണ്ട് തോളിലൊന്ന് സ്പർശിക്കാനും അച്ഛൻ ഇല്ല, അന്നത്തെ യാത്രകളും പരിഭവങ്ങളും എല്ലാം ഓർമ മാത്രമാണിന്നു
അച്ഛനുമായി വഴക്കിട്ടപ്പോഴും കയർത്തു സംസാരിച്ചപ്പോഴും ഇന്നത്തെ നഷ്ടം എന്താണെന്ന് അന്ന് അറിയാൻ സാധിച്ചിരുനെങ്കിൽ,
ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ അച്ഛനു ഉണ്ടായിരുന്ന ഹൃദയശുദ്ധി അതിന്റെ വെളിച്ചമാണ് പിന്നീടുള്ള നാളുകളിൽ മുന്നോട്ട് പോകാൻ കരുതായത്,
ആ വെളിച്ചം എന്നും എന്റെ മനസിന് തുണയായി ഉണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ.
Comments
Post a Comment