കാഴ്ച്ചകളുടെ ലോകം

ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച്ച എതാണ് നിങ്ങൾ കണ്ടിട്ടുള്ളത് എന്ന് ചോദിച്ചാൽ നിങ്ങൾ എന്ത് ഉത്തരം പറയും? ഒരു പക്ഷെ പെട്ടന്ന് അതിനു ഉത്തരം കിട്ടി എന്നുവരില്ല അല്ലെ'  എങ്കിലും നമ്മൾ ഒന്ന് ശ്രമിക്കും, ദിവസവും സഞ്ചരിക്കുന്ന വഴികൾ, ഉല്ലാസ യാത്രകൾ, പിന്നെ ഒരുപാട് മുഖങ്ങൾ, പരിചയം ഉള്ളവരും ഇല്ലാത്തവരും, ചിലപ്പോൾ ചില അനുഭവങ്ങൾ.
കാഴ്ചയുടെ സൗന്ദര്യം അത് നമ്മുടെ മനം നിറയ്ക്കുമ്പോൾ ആ കാഴ്ച്ച ഏറ്റവും മനോഹരമായി മാറുന്നു.

ഒരു പുരുഷന്റെ മനസ്സിൽ ഏറ്റവും സൗന്ദര്യം ഉള്ളത് എന്തിനാണ് എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉള്ളു ' ഈ ലോകം മുഴുവൻ കണ്ടാലും പ്രകൃതിയെ എത്രത്തോളം അറിഞ്ഞാലും ഒരു സ്ത്രീയുടെ സൗന്ദര്യത്തിനുമപ്പുറം ഒരു കാഴ്ചയും അവനെ ഇത്രമേൽ പ്രലോബിപ്പിക്കില്ല അത്രമേൽ ലയിപ്പിക്കില്ല ' കാമം എന്ന വസ്തുതയ്ക്കുമപ്പുറം പ്രണയം ഉണ്ട് സ്നേഹം ഉണ്ട്.
പ്രകൃതിയും ആധുനിക ലോകത്തിന്റെ സൃഷ്ടികളും, കണ്ണുകൾക്ക് മായ കാഴ്ചകൾ സമ്മാനിച്ചു നമ്മളെ അതിലേക് വശീകരിക്കുന്ന ഇന്നത്തെ ലോകം, യഥാർത്ഥത്തിൽ ഈ കാഴ്ചകൾ നമ്മളെ ഒരുപാട് മോഹിപ്പിക്കുന്നുണ്ട്, ഒരു മായികമായ സന്തോഷം സ്വല്പം നേരത്തെകങ്കിലും തെരാൻ ഈ കാഴ്ചകൾക്കു കഴിയുന്നു.
 ഒരുവൻ അവനവന്റെ കാഴ്ചപ്പാടുകളിലൂടെ ഈ ലോകത്തെ കാണാൻ ശ്രമിക്കുമ്പോൾ പ്രലോബിപ്പിക്കാൻ ഒരുപാട് കാര്യങ്ങൾ ഇവിടെ ഉണ്ട്, തേച്ചിധരിപ്പിക്കാൻ ഒരു വലിയ സമൂഹം തന്നെ ഉണ്ട്,
കാഴ്ചയുടെ സൗന്ദര്യം നമ്മുടെ മനസ് അറിയുമ്പോൾ ആയിരിക്കും ഒരുപക്ഷെ ജീവിതം ഇത്ര മനോഹരമാണെന്ന് നമ്മൾ തിരിച്ചറിയുന്നത്.
ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച എന്താണെന്ന് ചോദിച്ചാൽ എനിക് അതിന് ഒരു ഉത്തരമേ ഉള്ളു ” എന്റെ മനസറിഞ്ഞു എന്നെ അറിഞ്ഞവരുടെ ഒരു പുഞ്ചിരി, അതിലും മനോഹരമായ കാഴ്ച്ച ഞാൻ വേറെ കണ്ടിട്ടില്ല!



Comments

Popular Posts