കഴിഞ്ഞു പോയ കാലത്തിന്റെ പ്രണയമാണ് ഇന്നിന്റെ .നഷ്ടം
നാണം കൊണ്ട് വിരൽ നഖം കടിച്ചു, കാൽ കൊണ്ട് കളം വരച്ചു തന്റെ ഇഷ്ടം പ്രിയപെട്ടവനെ അറീയ്ക്കുന്ന പെൺകുട്ടി, കഴിഞ്ഞു പോയ ഒരു കാലത്തിന്റെ കാമുകന്മാരുടെ സ്വപ്നത്തിൽ തന്റെ പ്രണയിനിയെ കുറിച്ചുള്ള ഭാവം അതായിരുന്നു. പിന്നീട് അത് തീവ്രയൗവനം തീവ്ര പ്രണയമായ മറ്റൊരു കാലഘട്ടം, ഭാഷകൾക്കു അതീതമായി മൗനം വാചാലമായി അനുരാഗികളുടെ ഉറങ്ങാത്ത രാത്രികൾ സമ്മാനിച്ച ഒരു മനോഹര കാലം. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ അത് പ്രണയ ഭാവങ്ങളുടെ മാറ്റങ്ങളായി, ഇന്ന് നഖം കടിച്ചു കാൽകൊണ്ട് കളം വരയ്ക്കുന്ന പെൺകുട്ടി ഇല്ല, തന്റെ തീവ്ര അനുരാഗ ഭാവങ്ങൾ ഒരു നിമിഷത്തിന്റെ ഇന്റർനെറ്റ് ചാറ്റിലൂടെ, ഒരു ചെറു ലാഘവത്തോടെ ഇന്റർനെറ്റ് പ്രണയം പൂവിടുമ്പോൾ അത് ഇന്നിന്റെ നഷ്ടമായി പ്രണയ നഷ്ടമായി അവശേഷിക്കുന്നു. പൂർണതയിൽ ഏതാത്ത ഭാവത്തിലുള്ള പ്രണയങ്ങൾ എന്നും സംശയങ്ങൾക്കും സ്വാർത്ഥതയ്ക്കും വഴി മാറുന്നു.
ഒരു ചാറ്റിലൂടെ തുടങ്ങുന്നത് അത് പ്രണയമാണോ എന്നു തിരിച്ചറിയാൻ പോലും പറ്റാത്ത വിധം നമ്മുടെ യുവത്വം അകപ്പെട്ടിരിക്കുന്നു, ഇത്തരത്തിൽ പൂർണതയിൽ എത്താത്ത മനോഭാവങ്ങൾ 'ഒരു തലമുറയെ തെറ്റിന്റെ വഴിയിലേക്കു നയിച്ചേക്കാം.
ഇന്റർനെറ്റിലൂടെ പൂക്കുന്ന പ്രണയ ബന്ധങ്ങൾ വ്യക്തിത്വം ഇല്ലാത്തതും, സ്വാർത്ഥ താല്പര്യങ്ങൾക് വേണ്ടിയും കാമത്തിനു വേണ്ടിയും മാത്രമായി അവശേഷിക്കുന്നു എന്നത് ഇന്നത്തെ സമകാലിക സംഭവങ്ങൾ നമ്മളെ ബോധവാന്മാരാകുന്നു.
കഴിഞ്ഞു പോയ കാലത്തിന്റെ പ്രണയമാണ് ഇന്നിന്റെ നഷ്ടം.
Comments
Post a Comment