യാത്ര





ഇനിയും തോരാത്ത മഴ, മഴ നനഞ്ഞും കുട ചൂടിയും യാത്രകൾ, വേനലിന്റെ ചൂടിൽ നിന്നും മഴയുടെ തണുപ്പിലേക്കുള്ള യാത്ര, ഈ യാത്ര പ്രകൃതിയുടെ, കാലത്തിന്റെ ഒരറ്റത്തു നിന്നു മറ്റൊരു അറ്റത്തക്കുള്ളത്താണ് .നിറങ്ങളും ഭാവങ്ങളും സുഗന്ധങ്ങളും നിറഞ്ഞ യാത്ര, കാലം തന്റെ ഭാവവും വർണങ്ങളും കൊണ്ട് ആഘോഷമാകുന്നു, കാറ്റും മഴയും വേനലും വസന്തവും ചേർന്നോരുകുന്ന ആഘോഷം, പൂവുകളും മരങ്ങളും മണ്ണും വീണ്ണും ചേർന്ന് പ്രകൃതി അതിനെ വരവേൽക്കുന്നു. ഇനിയും തീരാത്ത ഈ യാത്ര നമുക്കായി കാലം കരുതിവച്ചിരിക്കുന്നത് ഈ ആഘോഷത്തിൽ പങ്കുചേരാനാണ്, പ്രകൃതിയോട് ചേർന്ന് ജീവിക്കാനാണ്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഈ വേർപാടിന്റെ ദൂരം ഇനിയും അവസാനിച്ചില്ലങ്കിൽ, കാലം ഇനിയൊരു വസന്തവും വേനലും നമുക്കായി തന്നില്ലെന്ന് വരാം, ഇനിയൊരഘോഷവും ഇല്ലാതെയാവാം,
 മണ്ണിന്റെ മനസും, ആകാശത്തിന്റെ തെളിമയുമായി ഇനിയുള്ള രാവുകൾ നമുക്ക് ഈ പ്രകൃതിയെ വരവേൽകാം, നമുക്കും ഈ ആഘോഷത്തിൽ പങ്കുചേരാം.


Comments