എന്റെ അസ്തിത്വം
"ഒരു യാത്രയാണ് ഓരോ മനുഷ്യനും അവന്റെ അസ്തിത്വം തേടി "
കാലം എത്ര കഴിഞ്ഞാലും തനിക് പ്രിയപ്പെട്ടതും തന്റെ ഉയിരിന്റെ ഭാഗവുമായ ഒരിടം, ജീവിതം അവസാനിക്കുമ്പോൾ തന്റെ ആത്മാവിന്റെ ശാന്തിക്കായി ശാശ്വതമായ ഒരു കുടിപവകാശം, അതായിരിക്കും ഓരോ മനുഷ്യന്റെയും അവസാന ലക്ഷ്യം എന്ന് ഞാൻ വിശ്വസിക്കുന്നു ! ഒരു കല്ലറയുടെയോ ഒരു ചെറു ദീപത്തിന്റെയോ സാന്നിധ്യം ഇല്ലാതെ അവനവൻ തന്റെ ജീവിതംകൊണ്ട് എഴുതപെടുന്ന ഒരു നിത്യ സാനിധ്യമാണ് അവന്റെ അസ്തിത്വം.
ജീവിതം എന്ന ചെറു പുസ്തകം, അതിന്റെ താളുകൾ മറികുംതോറും വേറിട്ട അനുഭവങ്ങൾ ' അതിലെ നേട്ടങ്ങളും, പാളിച്ചകളും 'നമ്മൾ കടന്നു പോകുന്ന ഓരോ വൈകാരിക നിമിഷങ്ങൾ 'പക്ഷെ അതിന്റെ സത്ത്വം നിർവചിക്കാനാവാതെ പിടിച്ചു നില്കാൻ വേണ്ടിയുള്ള ഓട്ടം' ഒടുവിൽ ഒന്നും തിരിച്ചു കിട്ടാതെ മടക്കം, മനുഷ്യൻ ഒരു കേവല ജീവിയായി ജീവിതം മാറുന്നു.
മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥം ഏറ്റവും മൂല്യമുള്ളതാണെന്ന് കൂടി ഓർക്കണം.
"എന്റെ ഹൃദയമേ നീ അറിഞ്ഞോ ' ഇത് എന്റെ മണ്ണ് 'ഇത് എന്റെ വിണ്ണ്, ഇവിടെ വിരിയുന്ന ഓരോ പൂക്കളും കായ്കളും എന്നോട് ചേർന്ന് നില്കുന്നു ' ഈ മഴയും വെയിലും എന്റെ ഉയിരാണ് ' ഈ കാറ്റും പ്രകൃതിയും എന്റെ സത്ത്വമാണ് '
ഒടുവിൽ മണ്ണായി ഈ പ്രകൃതിയിൽ അലിയും വരെ നീയും ഞാനും ഒന്നാണെന്നുള്ള സത്യം അറിയാതെ പോവുന്നു !
എന്റെ സ്വപ്നങ്ങളും മോഹങ്ങളും, അതിന്റെ അവശേഷിപ്പ് എന്റെ അസ്തിത്വമായി നിലകൊള്ളുന്നു"
എന്റെ ആത്മാവ് കുടികൊള്ളുന്ന ഇടം എന്റെ പ്രിയപ്പെട്ടവർ 'എന്നെ അറിഞ്ഞവർ അവർക്കു ഞാൻ പങ്കിട്ട് നൽകുന്നു "
ഓർമ്മകൾ മരിക്കുന്നില്ലെങ്കിൽ ഇനി ഒരു ജന്മം ഈ ഭൂമിയിൽ എന്തിന് ?
Comments
Post a Comment