സ്വ:ഭാവം
ഇത് എന്തോരു സ്വഭാവമാണെന്ന് ചോദിക്കാത്ത ഒരു മനുഷ്യനും ഉണ്ടാവും എന്ന് തോന്നുന്നില്ല, നല്ലതും ചീത്തയും, ഗുണവും നിർഗുണവും എല്ലാം മനുഷ്യ സ്വഭാവത്തിന്റെ ഭാഗമാണ്, ഇതിനെ തരംതിരിച് അറിയാത്ത വിധം മനുഷ്യ മനസിന്റെ അടിത്തട്ടിൽ ആയ്ന്നു കിടക്കുന്നു.
മനസിനെ ഉത്തേജിപ്പിക്കുന്ന ഏതൊരു കാര്യവും സ്വഭാവ രൂപീകരണത്തിന് സാധ്യമാവുന്നു, സാമൂഹികമായും കുടുംബ സംബന്ധമായും വ്യക്തി നേരിടുന്ന പ്രേശ്നങ്ങൾ, അവയുടെ സ്വഭാവം എന്നിവയാണ് ഒരു വ്യക്തിയുടെ സ്വഭാവത്തിന് ആസ്ഥാനo.
ചിന്തിക്കാൻ കഴിവുള്ള മനുഷ്യൻ' എന്നാൽ ചിന്തിച്ചു വളരാൻ നമ്മൾ പറയുമെങ്കിലും, പക്ഷെ ചിന്തകൾ കൊണ്ട് എന്തൊകെ നേടി ?,
നമ്മൾ അറിയാതെ നമ്മുടെ മനസിന്റെ അബോധ മണ്ഡലത്തിലുള്ള കാര്യങ്ങൾ, നമ്മുടെ കഴിവുകൾ, ഇവയെ കേവല ചിന്തകൾ കൊണ്ട് മാത്രം ഉണർത്തുവാൻ സാധിക്കില്ല, ഇങ്ങനെ ചിന്തിക്കുന്ന മനുഷ്യൻ എന്നും ചിന്തിച്ചു കൊണ്ടേയിരിക്കും, ചിന്തകൾ കൊണ്ട് ഉണരാത്തവയെ എങ്ങനെ നമ്മൾ തിരിച്ചറിയും? വളരെ കഠിനമായ കാര്യമാണ്.
ജീവിതത്തിൽ പല പ്രശ്നങ്ങളിൽ പെട്ടു അലയുമ്പോൾ നമ്മൾ അറിയാതെ നമ്മൾ സ്വയം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു, ജീവിതം ഇതാണ് എന്ന് സ്വയം വിശ്വസിക്കേണ്ടി വരുന്നു അല്ലങ്കിൽ സമൂഹം നമ്മളെ വിശ്വസിപ്പിക്കുന്നു.
സമൂഹത്തിന്റെ കാഴ്ചപാടുകളിൽ കൂടി അല്ലാതെ ഒരു മനുഷ്യൻ സ്വയം ചിന്തിക്കാൻ പ്രാപ്തനാവുമ്പോൾ സ്വാതന്ത്രമായ ചിന്താഗതികൾ രൂപപ്പെടുന്നു, ആ ചിന്തകൾക്ക് മനുഷ്യ മനസിന്റെ അബോധ മണ്ഡലങ്ങളെ ഉണർത്തുവാനും സ്വ കഴിവുകളെ അറിയുവാനും സാധ്യമാവുന്നു, യഥാർത്ഥത്തിൽ സ്വഭാവ രൂപീകരണം തുടങ്ങുന്നത് ഈ അവസ്ഥയിലാണ്.
Comments
Post a Comment