സത്യസന്ധവും ഉർജസ്വലവുമായ യുവ സമൂഹമാണ് ഒരു നാടിന്റ് നട്ടെല്ല്.
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി, എന്ന് ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞതാണ് ആദ്യം ഓർമയിൽ വരുന്നത്, വർണ വിവേചനങ്ങളും ജാതി മത വിദ്വേഷങ്ങളും ഇന്നും പലയിടത്തും നിലകൊളുന്നു, മനസും മനുഷ്യനും തമ്മിലുള്ള വൈരുധ്യവും, ഒരു മനുഷ്യനാവാൻ മനസ് അനുവദിക്കത്തതുമാണ് വിദ്വേഷത്തിനും വർഗീയതയ്ക്കും ഉള്ള പ്രേരണ.
സാമൂഹികവും മാനസികാവുമായ അകലങ്ങൾ ഒരാളെ വർഗീയതയുടെയും വിദ്വേഷത്തിന്റെയും വഴിക്ക് സഞ്ചരിക്കാൻ പ്രേരിപ്പിയ്ക്കും.
ഇവിടെയാണ് ഒരാളുടെ ജീവിതത്തിൽ ജീവിത മൂല്യങ്ങൾക്കുള്ള സ്ഥാനം എത്രമാത്രo പ്രാധാന്യം ഉള്ളതാണ് എന്നറിയണ്ടത്, മനുഷ്യൻ വികാരങ്ങൾക് അടിമപ്പെടുമ്പോൾ ജീവിത മൂല്യങ്ങളും ആദർഷങ്ങളും നഷ്ടപെടുന്നു, അവിടെ മനുഷ്യത്വം മരിക്കുന്നു.
വികാരങ്ങൾക് അടിമപ്പെടാതെ സ്വന്തം സത്തയിലും ചൈതന്യതിലും നിലകൊള്ളുമ്പോൾ ഒരാൾ ഉത്തമ വ്യക്തി ആവുന്നു, ഒരു വ്യക്തി വളരുമ്പോൾ ഒരു സമൂഹവും അതിലൂടെ ഒരു നാടും വളരുന്നു, സത്യസന്ധവും ഉർജസ്വലാവുമായ യുവ സമൂഹമാണ് ഒരു നാടിന്റ് നട്ടെല്ല്.
Comments
Post a Comment