ലോകത്തിന് മുൻപിൽ ചോദ്യച്ചിൻഹമായി അഫ്ഗാനിസ്ഥാൻ

ലോകത്തിന് മുൻപിൽ ചോദ്യച്ചിൻഹമായി അഫ്ഗാനിസ്ഥാൻ എന്ന രാജ്യം മാറിയിരിക്കുന്നു, താലിബാൻ ആക്രമിച്ചു കയ്യടക്കിയതോടെ ലോക സമാധാനത്തിനു തന്നെ ഭീഷണി ആവുകയാണ് താലിബാൻ നിയന്ത്രണ അഫ്ഗാനിസ്ഥാൻ. സാമൂഹിക സംസ്‌കാരിക വളർച്ച എന്തെന്നറിയാത്ത രാജ്യം, അവിടത്തെ ജനങ്ങൾ അന്നും ഇന്നും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് അടിമകളെ പോലെ ജീവിക്കുന്നു, മത സമുദായിക സംഗങ്ങൾ ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു കേവല രാജ്യമായി അന്നും ഇന്നും അഫ്ഗാനിസ്ഥാൻ.
സാമൂഹിക സംസ്‌കാരിക നേതാക്കളെ വളരുവാൻ അനുവതിക്കാതെ മത മൗലിക വാതങ്ങൾ ഉയർത്തിപിടിച്ചു ഒരു ജനതയെ തന്നെ വഞ്ചിച്ച മത പണ്ഡിതന്മാർ, ഒരു രാജ്യത്തെ താലിബാൻ എന്ന മത തീവ്രവാദ സംസ്കാരത്തിന് അടിയറവ് വെയ്ക്കുമ്പോൾ, പാവപെട്ട ഒരു ജനത ഭാവിയെന്തന്ന് അറിയാതെ ചോദ്യച്ചിൻഹമായി മാറിയിരിക്കുന്നു.
അടിച്ചമർത്തപ്പെട്ട ഒരു ജനത ഇനി ഒരു ഉയർത്തെയുനേൽപ്പ് അസാധ്യമാകുംവിതം അകപ്പെട്ടു കഴിഞ്ഞു.
താലിബാൻ എന്ന മത തീവ്രവാദ സംസ്കാരത്തിന് അടിമപ്പെട്ടു കഴിയുക അല്ലാതെ വേറെ ഒരു മാർഗവും ഇനി ആ സമുദായത്തിന് മുൻപിലില്ല.

തീവ്രവാദം ഇന്ന് ലോകമേങ്ങും പടർന്നു കൊണ്ടിരിക്കുന്ന ഒരു യുദ്ധമാണ്, ഒരു രാജ്യത്തിനെതിരെ ഒരു ലോകത്തിനെതിരെ ഉള്ള യുദ്ധം ഇന്ന് ലോകസമാധാനത്തിന് തന്നെ ഭീഷിണിയായി മാറിക്കൊണ്ടിരിക്കുന്നു.
വൈകല്യമായ ഒരു ചിന്തയുടെ വികൃതമായ രൂപമാണ് തീവ്രവാദം, മനുഷ്യനാൽ നിർമിച്ചു ദൈവത്തിന്റെ പേരിലുള്ള യുദ്ധം, അത് മറ്റൊരു ദൈവത്തിനതിരെ ഉള്ളതല്ല മറിച് മനുഷ്യനെതിരെ ഉള്ള യുദ്ധം, അതാണ് തീവ്രവാദം.
ഒരു മനുഷ്യൻ തീവ്രവാദിയാൽ കൊല്ലപെടുമ്പോൾ അത് ദൈവത്തിന്റെ വിജയമാവുമെങ്കിൽ ആ വിശ്വസിക്കുന്നു ദൈവം അള്ളാഹു ആയിരിക്കില്ല മറിച് അള്ളാഹുവിനെതിരെ ഉള്ളവരുടെ വിജയമായിരിക്കും.


Comments

Popular Posts