ആത്മീയമായും ഒരു പഠനം നമുക്ക് വേണ്ടെ
രാവിലെ എഴുനേറ്റ് ആദ്യം ചെയ്യുന്നത് ' അമ്മേ എന്നു വിളിക്കുകയാണ്, ഒരു ദിവസത്തിന്റെ തുടക്കം അമ്മയിലാണ്, അമ്മയാണ് അപ്പോൾ ലോകം, ലോകത്തിനെ കാണുന്നത് അമ്മയിലൂടെ ആണ്, നിഷ്കളങ്കമായി ചിരിച്ചും ഈ ലോകത്തിന്റെ കപടത അറിയാത്ത ബാല്യം. അവിടെ സംരക്ഷിക്കണ്ട
കൈകൾ തന്നെ വൈകാരികമായും ലൈംഗീകമായും ചൂഷണം
ചെയ്യുന്നത്
നമ്മൾ ഇന്ന് പലയിടത്തും കേട്ടുകൊണ്ടിരിക്കുന്നു, സംരക്ഷിക്കണ്ടവർ ഉത്തരവാദിത്തം ഉള്ളവർ എങ്ങനെ കൊലപാതകരായി തീരുന്നു എന്ന് ചിന്തിക്കേണ്ട വിഷയമാണ്.
സ്വാർത്ഥതയിലും വൈകാരിക ചാപല്യങ്ങളിലും പെട്ടുപോവുന്നത് എപ്പോളാണ് ?, ലൗകികമായ ഈ ലോകത്തിൽ നമ്മളെ മോഹിപ്പിക്കുന്ന പലതിലും അടിമപ്പെട്ടു പോവുന്നത് എപ്പോളാണ്?,
പ്രണയവും, കാമവും, മോഹവും, ദുഖവും എല്ലാം പ്രകൃതിയാൽ തീർത്ത് മനുഷ്യ മനസിനെ ബന്ധിപ്പിച്ചിരിക്കുന്നു, ഇതിൽ നിന്നും ആറ്റു പോവുക എന്നത് അസാധ്യമായ കാര്യമാണ്, പ്രകൃതിയും മനുഷ്യനും ഒന്നാണ് എന്നതും, പ്രകൃതിയിലൂടെ അല്ലാതെ ഒരു മനുഷ്യനും നിലനിൽക്കാൻ സാധ്യമല്ല എന്നതും ഒരു വസ്തുതയാണ്.
ഇവിടെയാണ് ആത്മീയതയുടെ പ്രാധാന്യം നമ്മൾ തിരിച്ചറിയണ്ടത്, മനുഷ്യമനസിനെ കേവലമായി കാണാതെ ' ആത്മിയ വളർച്ചയ്ക്കു വേണ്ടതുമായ തലത്തിലേക്ക് എത്തിക്കണ്ടതുമാണ്. മനുഷ്യ മനസിന്റെ അബോധമണ്ഡലങ്ങൾ ഉണർത്തുവാൻ ആത്മീയതയ്ക്കു കഴിയും. വിദ്യാഭ്യാസം ആത്മീയമായും ഉണ്ടാവേണ്ടത് അത്യാവിഷമാണ്.
Comments
Post a Comment