സുഖം




ജീവിതം ചിലപ്പോൾ നമ്മൾക്ക് സന്തോഷം തന്നേക്കാം ചിലപ്പോൾ വിഷമം, എന്നാലും നമ്മൾ എല്ലാവരും സന്തോഷം തേടി ഉള്ള യാത്രയാണ്, സുഖം തേടി, സമ്പനത തേടിയുള്ള യാത്ര, ജീവിതത്തിന്റെ സാരം തന്നെ സുഖമാണ്, സുഖമായി ജീവിക്കുക എന്നത്.
എന്താണ് സുഖം എന്ന് ചിന്തിച്ചിട്ടുണ്ടോ,
നമുക്ക് ലൗകീകമായി തൃപ്തി തരുന്ന എന്തും സുഖമാണ്, വിലകൂടിയ വസ്ത്രങ്ങൾ, വാഹനങ്ങൾ, വിശാലമായ വീട്, ജോലി എന്നിങ്ങനെ എണ്ണിയാൽ തീരാത്ത അത്ര കാര്യങ്ങൾ, ഇനി ഇതെല്ലാം ഇല്ലെങ്കിലോ, നിരാശരായി മറ്റുള്ളവരെ നോക്കി ജീവിക്കാം അല്ലെങ്കിൽ തനിക് ഇല്ലാത്തതു മറ്റുള്ളവർക് ഉണ്ട് എന്ന് നോക്കി സങ്കടപെടാം.
മറ്റുള്ളവരെപോലെ എനിക്കും ജീവിക്കണം, എന്നെക്കാൾ സാമ്പത്തികമായി ഉയരത്തിൽ നില്കുന്നവനെ പോലെ എനിക്കും ആവണം അങ്ങനെ സുഖമായി ജീവിക്കണം - ഇതാണ് പൊതുവായുള്ള സുഖത്തിന്റെ നമുക്ക് ഇടയിലുള്ള കാഴ്ചപ്പാട്, അതിന് വേണ്ടി എപ്പോഴും എല്ലാവരും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

                     
സുഖം ലൗകീകമായും ആത്മീയമായും ഉണ്ട്, അതിൽ ലൗകീക സുഖങ്ങൾ നമ്മൾക്ക് കുറച്ചു സമയത്തേക് സുഖവും സന്തോഷവും തന്നേക്കാം അത് കഴിഞ്ഞാൽ പിന്നെ അതിനേക്കാൾ വലിയ എന്തിനോ വേണ്ടിയുള്ള യാത്രയാണ്,
ആത്മീയ സുഖം എന്നാൽ ജീവിതത്തിൽ തൃപ്തി കണ്ടെത്തുക എന്നാണ്, നമുക്ക് ഉള്ളതിൽ ഉള്ള തൃപ്തി കണ്ടെത്തുക എന്നത്, അങ്ങനെ  ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടാൽ ജീവിതത്തിൽ മുന്നോട്ട് എങ്ങനെ പോവും, എല്ലാവരെയും ചിന്തിപ്പിക്കുന്ന ചോദ്യമാണ്.

നമുക്കിടയിലെ പല ബന്ധങ്ങളും ആറ്റു പോവുന്നത് ഈ തൃപ്തി ഇല്ലാത്തത് കൊണ്ടാണ്, ഭാര്യയും ഭർത്താവും തമ്മിൽ, സഹോദരങ്ങൾ തമ്മിൽ, ഇഷ്ടപെടുന്നവർ തമ്മിൽ, സൗഹൃദങ്ങൾ എല്ലാം ഇതിൽ പെടും, ലൗകീകമായ തൃപ്തി ഇല്ലാതാവുമ്പോൾ സുഖം നഷ്ടപെടുന്നു, നമുക്ക് ഉള്ളതിൽ ഉള്ള തൃപ്തി ഇല്ലാതെയാവുന്നു.

പച്ചയായ മനുഷ്യർ നമുക്കിടയിൽ ഇപ്പോഴും ഉണ്ട്, വളരെ വിരളമായി മാത്രം കാണുന്ന ചില മുഖങ്ങൾ, കണ്ടാൽ ചിലപ്പോൾ അറിയാതെ നിമിഷങ്ങൾ നോക്കി നിന്നു പോവും അത്രമാത്രം സുഖവും സംപ്തൃപ്തിയും ആയിരിക്കും മനസ്സിൽ അയാൾക്കും അത് കാണുന്നവർക്കും.

ആദ്യം പച്ചയായ മനുഷ്യനാവുക പിന്നെ  അറിയുo ജീവിതം എത്ര സുന്ദരമാണെന്ന് 





Comments

Popular Posts